ഇതിനുത്തരം നേരെയങ്ങ് പറഞ്ഞാല്‍ പലരും ഞെട്ടും. ഓഹരി വിപണിയില്‍ നിന്ന് കാശുണ്ടാക്കാന്‍ കഴിയില്ല, മറിച്ച് കാശു പോകുകയേ ഉള്ളു. ഇത് പതിനഞ്ചു വര്‍ഷമായി ഷെയര്‍ ബിസിനസ് ചെയ്യുന്ന ഈയുള്ളവന്റെ അനുഭവമാണ്. എന്റെ മാത്രമല്ല, ഞാനറിയുന്ന ഇപ്പണി ചെയ്യുന്ന എല്ലാവരുടെയും. അതെ 100% പേരുടെയും .ഉറപ്പിച്ചു പറയാം. ആദ്യമൊക്കെ ലാഭം കിട്ടുമായിരിക്കും പക്ഷേ പിന്നീട് ലോസ് ആകും. ആ ലോസ് നികത്താന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ലോസിലേക്ക് നീങ്ങും. ഇതാണ് സാധാരണ സംഭവിക്കുന്നത്. എത്ര വര്‍ഷത്തെ പരിചയം ഉണ്ടെങ്കിലും ഓഹരി വിപണിയില്‍ കാര്യമില്ല.
ഇനി കാശുണ്ടാക്കിയിട്ടുള്ളവര് ഷെയര്‍ ബ്രോക്കര്‍മാര്‍ മാത്രം, മാര്‍ക്കറ്റ് എങ്ങോട്ട് പോയാലും അവര്‍ക്ക് ബ്രോകരേജ് കിട്ടും. വേറൊരു കൂട്ടര് ഷെയര്‍ വാങ്ങി പ്രോഫിറ്റ് വന്നാല്‍ മാത്രം വില്ക്കുന്നവര്. അല്ലാതെ ഡയിലി ബിസിനസ് ചെയ്യുന്നവര്‍ക്ക് ലോസ് ആയിരിക്കും. ഇനി സംശയം ഉണ്ടെങ്കില്‍ ചെയ്യുന്നവരോട് ചോദിച്ചു നോക്കൂ. കയ്യില്‍ കാശുണ്ടെങ്കില്‍ പരീക്ഷിച്ചു നോക്കാം.
ഇനി ലാഭകരമായി ചെയ്യാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക,
1. മുടക്കുന്ന പണം മിനിമം ഒരു വര്‍ഷമെങ്കിലും ആവശ്യമില്ലാത്തത് ആയിരിക്കണം.
2. പകുതി വാങ്ങുക, മാര്‍ക്കറ്റ് താഴെ വന്നാലും വാങ്ങി ആവറേജ് ചെയ്യാം.അപ്പോള്‍ മുന്‍പ് വാങ്ങിയ വില എത്തിയാല്‍ പ്രോഫിടില് ആയി.
3, സൂചികയില്‍ ഉള്പെട്ടിട്ടുള്ള കൂടുതല്‍ വ്യാപാരം നടക്കുന്ന ഷെയര്‍ നോക്കി വാങ്ങുക. അതും വില കുറഞ്ഞു നില്കുമ്പോള് മാത്രം വാങ്ങുക.
4.ഉദ്ദേശിച്ച ലാഭം എത്തിയാല്‍ ഉടന്‍ വില്‍ക്കുക. മിക്കവരും ഉദ്ദേശിച്ച ലാഭം എത്തിയാല്‍ വില്‍ക്കാതെ കൂടുതല്‍ ലാഭത്തിനു കാത്തു ഒടുവില്‍ ലോസില്‍ വില്‍ക്കേണ്ടി വരും.